KOYILANDY DIARY

The Perfect News Portal

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ

പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. മാവൂർ: ബനാറസ് ബസിലെ കണ്ടക്ടർ കൽപ്പള്ളി സ്വദേശി പുന്നോത്ത് മുഹമ്മദ് സിനാനെ (22) യാണ് മാവൂർ പോലീസ് അറസ്റ്റുചെയ്തത്. ട്യൂഷന് പോകുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയോട് സൗഹൃദ സംഭാഷണം നടത്തുകയും പിന്നീട് കുട്ടിയുടെ അടുത്ത് സീറ്റിൽ വന്നിരുന്ന് കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. ഇയാളുടെ പ്രവൃത്തിയെ എതിർത്ത കുട്ടിയോട് ആരോടും പറയരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.

തുടർന്ന് കുട്ടി അമ്മയോടും കൂട്ടുകാരിയോടും വിവരം പറയുകയായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എസ്.ഐ. മഹേഷ്, സീനിയർ സിവിൽപോലീസ് ഓഫീസർ മോഹനൻ, സിവിൽ പോലീസ് ഓഫീസർ നിഗില എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.