KOYILANDY DIARY.COM

The Perfect News Portal

ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്ന സുഹൃത്ത്‌ പിടിയിൽ

നേമം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്ന സുഹൃത്ത്‌ പിടിയിൽ. തലയൽ കരിംപ്ലാവിള പുത്തൻവീട്ടിൽ ജി ബിജു (42) വിനെ കൊലപ്പെടുത്തിയ വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ്‌ സംഭവം. ബിജുവും കുമാറും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. തിരികെ വീട്ടിലെത്തിയശേഷം ബിജുവിനെ ഫോണിൽ വിളിച്ചു. എന്നാൽ ബിജു ഫോൺ എടുത്തില്ല. ആറോടെ വീട്ടിൽനിന്നു പുറത്തേക്കിറങ്ങിയ ബിജുവിനെ തൊട്ടടുത്ത ചാനൽകരയിൽ കാത്തുനിന്ന കുമാർ ആക്രമിക്കുകയായിരുന്നു. 

നെഞ്ചിലും കഴുത്തിലും കുത്തേറ്റു വീണ ബിജു രക്ഷപ്പെടാൻ ശ്രമിച്ച കുമാറിന്റെ പിറകെ ഓടിയെങ്കിലും വഴിയിൽ കുഴഞ്ഞുവീണു. വിളികേട്ട് ഓടിയെത്തിയ ബിജുവിന്റെ ഭാര്യയും മരുമകനും ചേർന്ന് ഓട്ടോയിൽ ഉടൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മഞ്ചു. മക്കൾ: അശ്വതി, അച്ചു. മരുമകൻ: വിഷ്‌ണു.

Share news
error: Content is protected !!