KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയിൽ വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥിനി ബസിൽ കുഴഞ്ഞുവീണു മരിച്ചു. തേവര എസ്എച്ച് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ശ്രീലക്ഷ്‌മിയാണ് (16) മരിച്ചത്. രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി.

രാവിലെ ബസിൽ സ്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരിൽ വെച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share news
error: Content is protected !!