KOYILANDY DIARY

The Perfect News Portal

ദേശാഭിമാനി കുടുംബ സദസ്സ് സംഘടിപ്പിച്ചു

ദേശാഭിമാനി കുടുംബ സദസ്സ് സംഘടിപ്പിച്ചു. സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി കുടുംബ സദസ്സും കെ.ശങ്കരേട്ടൻ്റെ രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ചു. കോതമംഗലത്ത് നടന്ന പരിപാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പി കെ. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല പാർട്ടി പ്രവർത്തകരായ കെ.പി.നാണു, കെ.ബാലൻ, സി.പി.വേലായുധൻ, മാരംവള്ളി നാരായണൻ എന്നിവരുടെ അനുസ്മരണവും നടത്തി.
മുരുകൻ ബപ്പൻകാട്, ഡി. കെ. ബിജു, വാർഡ് കൗൺസിലർ ഷീന. ടി.കെ, കൗൺസിലർ വി.എം സിറാജ് എന്നിവർ സംസാരിച്ചു. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. എൻ.കെ. ഗോകുൽദാസ് സ്വാഗതവും എ.കെ. രവി നന്ദിയും പറഞ്ഞു.
Advertisements