KOYILANDY DIARY

The Perfect News Portal

ഹർഷിനയുടെ സമരത്തിന് പിന്തുണയേറുന്നു

ഹർഷിനയുടെ സമരത്തിന് പിന്തുണയേറുന്നു. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നടത്തുന്ന അനിശ്ചിതകാല സമരം കൂടുതൽ ശക്തമാകുന്നു. പ്രമുഖ നേതാക്കൾ ഉൾപ്പടെയുള്ളവർ ഹർഷിനക്ക് ഐക്യദാർഡ്യവുമായി സമരപന്തലിലേക്ക് എത്തുകയാണ്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കുറ്റക്കാരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുക, ആരോഗ്യമന്ത്രി വാഗ്ദാനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കല്ലെന്ന ഉറച്ച നിലപാടിലാണ് ഹർഷിനെയും കുടുംബവും .

യുവതി കഴിഞ്ഞ എട്ട് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ അനിശ്ചിതകാല സമരത്തിലാണ്. അഞ്ച് വർഷം മുമ്പാണ്ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിസേറിയന് വിധേയയായത്. ശേഷം വലിയ ശാരീരിക ബുദ്ധിമുട്ടുകൾ യുവതി അനുഭവിച്ചു. ലക്ഷങ്ങൾ ചിലവഴിച്ച് നിരവധി ചികിത്സകൾ നടത്തി. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

ദിവസം കൂടുന്തോറും ഹർഷിനയുടെ സമരത്തിന് ഐക്യദാർഢ്യവുമായി കൂടുതൽപേർ  രംഗത്തെത്തുകയാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇതിനോടകം സമരപ്പന്തൽ സന്ദർശിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ ഹർഷിനക്ക് ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തും. ഇതിന് മുൻമ്പ് ഹർഷിന നടത്തിയ സമരത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. എന്നാൽ ഇത് മതിയായ നഷ്ട്പരിഹാരമല്ല എന്നാരോപിച്ചാണ് ഹർഷിന വീണ്ടും സമരം ചെയ്യുന്നത്.

Advertisements