KOYILANDY DIARY.COM

The Perfect News Portal

കോതമംഗലത്ത് പകൽ സമയം വീട്ടിൽ മോഷണം നടന്നു

.
കൊയിലാണ്ടി: കൊയിലാണ്ടി കോതമംഗലത്ത് വീട്ടിൽ മോഷണം നടന്നു. പകൽ സമയത്ത് ആയനാർ കുനിയിൽ വിജയന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വർണവും പണവും മോഷ്ടിച്ചു. ഇന്ന് രാവിലെ 9:45ന് ഡോക്ടറെ കാണിക്കുവാൻ ചേലിയ ഡിസ്പെൻസറിയിൽ പോയതായിരുന്നു. 12.15ന് വീട്ടിൽ തിരിച്ചു വന്നപ്പോൾ വീടിന്റെ വടക്കുഭാഗത്തെ വാതിലിന്റെ പൂട്ടു പൊളിച്ച് കള്ളൻ അകത്തു കയറി മോഷണം നടത്തിയാതായി കാണുകയായിരുന്നു.
.
.
ഒരു പവൻ്റെ വളയും, അര പവൻ്റെ രണ്ടു മോതിരവും, ഷോക്കേസിൽ വെച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നു പേഴ്സിൽ നിന്ന് 9000 രൂപയും കളവു പോയിട്ടുണ്ട്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രദേശത്തെ സിസിടിവി പരിഷേധിച്ച് വരികയാണ്.
Share news
error: Content is protected !!