KOYILANDY DIARY

The Perfect News Portal

ദേശീയപാതയിൽ മരക്കൊമ്പ് പൊട്ടി തൂങ്ങി ഗതാഗതം തടസ്സപ്പെട്ടു

ദേശീയപാതയിലോക്ക് മരക്കൊമ്പ് ചാഞ്ഞു.. ഗതാഗതം തടസ്സപ്പെട്ടു..  കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിന് സമീപമാണ് ദേശീയപാതയിൽ മരക്കൊമ്പ് പൊട്ടി തൂങ്ങി ഗതാഗതം തടസ്സപ്പെട്ടത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന്  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരക്കൊമ്പ് മുറിച്ചു മാറ്റിയശേഷമാണ്. ഭാഗികമായി തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.