KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരവികസനം മാസറ്റര്‍പ്ലാന്‍ 2033 സെമിനാർ നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരവികസനത്തിന് മാസറ്റര്‍പ്ലാന്‍ അവതരണവും സെമിനാറും നടന്നു. ടൗണ്‍ പ്ലാനിങ്ങ് വിഭാഗവും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹ്യ-സാംസ്‌കാരിക-വ്യവസായ രംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.

ടൗണ്‍ പ്ലാനര്‍ പി. എ. ആയിഷ നഗരസഭ വികസനത്തിൻ്റെ ആവശ്യകതയും നടപ്പിലാക്കേണ്ട പദ്ധതികളെയും പ്രതിപാദിച്ച് സംസാരിച്ചു. നഗരവികസനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ഡപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ഡോ. ആതിര രവി, അസി.ടൗണ്‍ പ്ലാനര്‍ പി. മുഹമ്മദ്, സര്‍വ്വെയര്‍ ഷിജി, ശ്യാംപ്രസാദ്, ജിനീഷ്, രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.

മുന്‍ എം.എല്‍.എ. പി.വിശ്വന്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സില്‍ പാര്‍ട്ടി നേതാക്കള്‍, സൂപ്രണ്ട് എ. എം. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!