KOYILANDY DIARY

The Perfect News Portal

മാലിന്യം കത്തിക്കുന്നതിനുള്ള അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക് നൽകണമെന്ന് യൂത്ത് കോൺഗ്രസ്‌

കൊയിലാണ്ടി. മാലിന്യം കത്തിക്കുന്നതിനുള്ള അവാർഡ് കൊയിലാണ്ടി നഗരസഭയ്ക്ക് നൽകണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. കൊയിലാണ്ടി പട്ടണത്തിൽ നിരന്തരം  മാലിന്യം കത്തിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പകൽ സമയത്തു കൊയിലാണ്ടി നഗരത്തിൽ മാലിന്യം കത്തിച്ചു ജനങ്ങളെ വെല്ലുവിളിക്കുന്നത് പ്രതിഷേദാർഹാമാണ്. മാലിന്യ സംസകരണത്തിനു  അവാർഡ് വാങ്ങി എന്ന് പറയപ്പെടുന്ന നഗരസഭ ലോഡ് കണക്കിന് മാലിന്യമാണ് ദിവസവും നഗരത്തിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് കത്തിക്കുന്നതെന്ന് ഇവർ പറഞ്ഞു.

മാർക്കറ്റ് പരിസരത്തും, പഴയ സ്റ്റാൻഡ് പരിസരത്തും നിരന്തരമായി മാലിന്യം കത്തിക്കുകയാണ്. അധികാരികളുടെ ഇത്തരം നടപടിക്കെതിരെ  ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുവാൻ കൊയിലാണ്ടി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ്‌ റാഷിദ്‌ മുത്താമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ രജീഷ് വെങ്ങളത് കണ്ടി, സായിഷ് എം കെ,, അഖിൽ രാജ്, സിബിൻ കെ ടി, തൻഹീർ കൊല്ലം,  പ്രഭിൻ പ്രഭാകരൻ  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *