KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ലോക്ക് ഓഫീസിൽ പഞ്ചായത്ത് പ്രസിഡണ്ട് കുത്തിയിരിപ്പ് സമരം നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ടും സ്ഥിരംസമിതി ചെയര്‍മാന്‍ ഇ. അനില്‍ കുമാറും പന്തലായനി ബ്ലോക്ക് ഓഫീസിലെ അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ മുറിയുടെ മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

കഴിഞ്ഞ ആറു മാസത്തോളമായി പഞ്ചായത്തില്‍ ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സീജ സമയാധിഷ്ഠിതമായി അനുമതി നല്‍കാതിരിക്കുകയും അനുബന്ധ സേവനങ്ങള്‍ നിരാകരിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

ദുരിതാശ്വാസ ക്യാമ്പുകളിൽ കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ മെഡിക്കൽ ടീം മികച്ച സേവനം നടത്തി

Advertisements

കൊയിലാണ്ടി മുന്‍ എം.എല്‍.എ. പി. വിശ്വന്‍, ബി.ഡി.ഒ മനോജ് എന്നിവര്‍ ഇടപെട്ട് ആവശ്യമായ സംവിധാനങ്ങള്‍ ചെയ്യാമെന്ന ഉറപ്പില്‍ ഇവര്‍ സമരം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *