KOYILANDY DIARY

The Perfect News Portal

കവിതാ സമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ഷെമീമ ഷഹനായ് രചിച്ച കവിതാ സമാഹാരം “വാചാ ല മൗനങ്ങൾ ” പ്രകാശനം ചെയ്തു. കൊയിലാണ്ടി നെസ്റ്റ് കാമ്പസിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നാരായണൻ മാസ്റ്റർ കവി മോഹനൻ നടുവത്തൂരിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ബഷീർ തിക്കോടി അദ്ധ്യക്ഷനായി. നീലി വീട്ടിൽ വൽസൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി.

ശാഫി കൊല്ലം, അൻസാർ കൊല്ലം, ഡോ: ഹാശിം കൊയിലാണ്ടി, ടി.കെ. യൂനുസ്, ഹാരിസ് കോസ്മോസ്, എ.സജീവ് കുമാർ, ടി.കെ. മുജീബ്, സിദ്ദീക്ക് കൂട്ടുംമുഖം സംസാരിച്ചു. ഷെമീമ ഷഹനായ് മറുമൊഴി നിർവ്വഹിച്ചു. അബ്ദുള്ള കരുവഞ്ചേരി സ്വാഗതവും , ഹാശിം പുന്നക്കൽ നന്ദിയും പറഞ്ഞു. പുസ്തകം വിറ്റ് ലഭിച്ച തുക നെസ്റ്റിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *