KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ ക്യാമ്പുകളിൽ കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ മെഡിക്കൽ ടീം മികച്ച സേവനം നടത്തി

കൊയിലാണ്ടി: പ്രളയ ദുരിതത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും ക്യാമ്പുകളിൽ കൊയിലാണ്ടി സഹകരണാശുപത്രിയിലെ മെഡിക്കൽ ടീം രാത്രിയിലും സ്തുത്യർഹമായ പ്രവർത്തനമാണ് നടത്തിയത്. ക്യാമ്പ് പ്രവവർത്തിച്ച 5 ദിവസവും രാപ്പകലില്ലാതെ സേവനസജ്ജരായി പ്രവർത്തിക്കാൻ ഇവർക്ക് കഴിഞ്ഞു.

കൊയിലാണ്ടി നഗരസഭയിൽ പുളിയഞ്ചേരി സ്‌കൂൾ, കാവുംവട്ടും യു.പി. സ്‌കൂൾ കുറുവങ്ങാട് സെൻട്രൽ സ്‌കൂൾ, കോതമംഗലം ജി.എൽ.പി. സ്‌കൂൾ എന്നിവയും ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ക്യാമ്പുകളിലും ഇവരുടെ സേനം ലഭ്യാമായിരുന്നു. ഡോ: അഖിൽ ജിത്തിന്റെയും ആശുപത്രി സെക്രട്ടറി മധുസൂദനന്റെയും നേതൃത്വത്തിൽ നേഴ്‌സുമാരായ എ.കെ. വീണ, ഗംഗ, ജ്യോതി എന്നിവരടങ്ങിയ മെഡിക്കൽ ടീംമും ആശുപത്രിയുടെ ആംബുലൻസും കർമ്മനിരതമായി 24 മണിക്കൂറും ക്യാമ്പുകളിൽ നിലയുറപ്പിച്ചു.

ആയിരത്തോളം ആളുകളാണ് ഇവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. അവരിൽ ഏറെപേർക്കും ഈ മെഡിക്കൽ ടീം ഒരു ആശ്രയമായി മാറുകയായിരുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *