KOYILANDY DIARY

The Perfect News Portal

ഇറാന്‍ പിടിച്ചെടുത്ത പനാമ പതാകയുള്ള എണ്ണക്കപ്പലിലെ 9 ഇന്ത്യക്കാരെ വിട്ടയച്ചു; ക്യാപ്റ്റനടക്കം 3 പേരെ വിട്ടയച്ചില്ല

ഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത പനാമ പതാകയുള്ള എണ്ണക്കപ്പലില്‍ നിന്ന് 9 ഇന്ത്യക്കാരെ വിട്ടയച്ചു. 12 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ക്യാപ്റ്റനടക്കം 3 പേരെ വിട്ടയച്ചിട്ടില്ല. യുഎഇ കമ്ബനിക്കായി സര്‍വീസ് നടത്തുന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തിരുന്നത്.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ബി പെട്രോകെമിക്കല്‍സ് എന്ന കമ്ബനി വാടകക്കെടുത്ത എം.ടി റിയ എന്ന കപ്പലിലെ ഇന്ത്യക്കാരെയാണ് വിട്ടയച്ചിരിക്കുന്നത്. എണ്ണക്കടത്ത് ആരോപിച്ചാണ് ജൂലൈ 14ന് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കഴിഞ്ഞ ആഴ്ച ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപേരോയിലെ ജീവനക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. 18 ജീവനക്കാരാണ് സ്‌റ്റെന ഇംപേരോയിലുള്ളത്. ജൂലൈ നാലിന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ ടാങ്കര്‍ ഗ്രേസ് 1ലെ 24 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ബ്രിട്ടന്‍ അറിയിച്ചിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *