KOYILANDY DIARY

The Perfect News Portal

സംസ്ഥാന നീന്തല്‍ മല്‍സരം തൃശ്ശൂരില്‍

തൃശ്ശൂര്‍ : 67-ാമത് സംസ്ഥാന നീന്തല്‍ മല്‍സരം ഈ മാസം 27,28 എന്നീ തിയ്യതികളില്‍ അക്വാട്ടിക്ക് സമുച്ചയത്തില്‍ നടക്കും. സംസ്ഥാന അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ അക്വാട്ടിക്ക് അസോസിയേഷനാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലായി 300 ഓളം പുരുഷന്‍മാരും സ്ത്രീകളും മല്‍സരത്തില്‍ പങ്കെടുക്കും.

27 ന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. 28 വൈകീട്ട് നാലുമണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ സമ്മാനദാനം നിര്‍വഹിക്കും.

ഓഗസ്റ്റ് അവസാനവാരം ഭോപ്പാലില്‍ നടക്കുന്ന 73-ാമത് ദേശീയ നീന്തല്‍ മല്‍സരത്തില്‍ പങ്കെടുക്കേണ്ട സംസ്ഥാന നീന്തല്‍-വാട്ടര്‍ പോളോ ടീമുകളെ തെരഞ്ഞെടുക്കുന്നത് ഈ മല്‍സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *