KOYILANDY DIARY.COM

The Perfect News Portal

സുഹൃത്തുക്കളെ രക്ഷപ്പെടുത്തുന്നതിനിടയിൽ കടലിൽ മുങ്ങിമരിച്ച മുഹ്സിന് ധീരതക്കുള്ള അവാർഡ് നൽകണം: എം.എസ്എഫ്

കൊയിലാണ്ടി: നന്തി ബസാർ സ്കൂൾ അവധി സമയം ചിലവഴിക്കാൻ എത്തി കടലിൽ മുങ്ങിയ കൂട്ടുകാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലിൽ അകപ്പെട്ട് വീരമൃത്യുവരിച്ച ചിങ്ങപുരം CKG സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയും എം.എസ്എഫ് പ്രവർത്തകനുമായ മുഹ്സിന് ധീരതക്കുള്ള അവാർഡ് നൽകണമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം എം. എസ് എഫ് ജനറൽ സിക്രട്ടറി പി. കെ മുഹമ്മദലി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എംഎൽഎ, എം. പി,തഹസിൽദാർ തുടങ്ങിയവർക്ക് എം എസ് എഫ് നിവേദനം നൽകുമെന്ന് മുഹമ്മദലി പറഞ്ഞു.

തിക്കോടി കോടിക്കൽ കടപ്പുറത്ത്‌ സുഹൃത്തുക്കളായ രണ്ട്പേരെ രക്ഷിക്കാൻ  ഇറങ്ങിയ മുഹ്സിൻ തിരയിൽ അകപ്പെട്ട് ഒലിച്ച്പോകുകയായിരുന്നു. പിറ്റേദിവസമാണ് മുഹ്സിന്റെ മൃതദേഹം കിട്ടിയത്. രക്ഷപ്പെട്ട വിദ്യാർത്ഥികളോട് ദുരന്തസേനയടക്കമുള്ള വകുപ്പുകൾ മൊഴിയെടുത്തിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *