KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി. പുണെ, രാജ്‌കോട്ട് എന്നിവയാണ് പുതിയ ടീമുകള്‍. പുണെയെ സഞ്ജീവ് ഗോയങ്കയും രാജ്‌കോട്ടിനെ ഇന്റക്‌സുമാണ് സ്വന്തമാക്കിയത്. വാതുവയ്പ് കേസിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും സസ്‌പെന്‍ഷന്‍ നടപടി നേരിടുന്നതിനെ തുടര്‍ന്നാണ് പുതിയ ടീമുകളെ പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷമാണ് ഇരുടീമുകളുടേയും കാലവധി. ഡല്‍ഹിയില്‍ ചേര്‍ന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് ടീമുകളെ തെരഞ്ഞെടുത്തത്.21 സ്വകാര്യ കമ്പനികളാണ് ഐപിഎല്ലിലെ പുതിയ ടീമുകളെ സ്വന്തമാക്കാന്‍ രംഗത്തുണ്ടായിരുന്നത്.

 

Share news
error: Content is protected !!