KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രത്തില്‍ നിന്നും നല്‍കിയ പ്രസാദം ഭക്ഷിച്ച രണ്ടുപേര്‍ മരിച്ചു

ചെന്നൈ: ക്ഷേത്രത്തില്‍ നിന്നും നല്‍കിയ പ്രസാദം ഭക്ഷിച്ച രണ്ടുപേര്‍ മരിച്ചു. മേട്ടുപ്പാളയത്തുള്ള ക്ഷേത്രത്തിലാണ് സംഭവം. മേട്ടുപ്പാളയം മഹാദേവപുരം-നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് രണ്ട് സ്ത്രീകള്‍ പ്രസാദം കഴിച്ചതു മൂലം മരിച്ചത്. പ്രസാദം കഴിച്ച മുപ്പത് പേരെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മേട്ടുപ്പാളയത്തു നിന്നും 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവര്‍ക്ക് തളര്‍ച്ചയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്ത്രീകളായ നാടാര്‍ കോളനിയിലെ ലോകനായകി(62), സാവിത്രി(60) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം രണ്ട് കുട്ടികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പഴക്കം ചെന്ന നെയ്യും എണ്ണയും ഉപയോഗിച്ച്‌ പാചകം ചെയ്തതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!