KOYILANDY DIARY.COM

The Perfect News Portal

രാജ്യാന്തര ചലച്ചിത്രോത്സവം: ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷ് രാജിവെച്ചു

ഗോവയില്‍ ആരംഭിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവം കൊടിയേറും മുന്‍പേ വിവാദത്തിലേയ്ക്ക്.ഇന്ത്യന്‍ പനോരമ വിഭാഗം ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷ് രാജിവെച്ചതാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന സെക്സി ദുര്‍ഗ, നൂഡ് എന്നീ ചിത്രങ്ങള്‍ മേളയില്‍ നിന്ന് കേന്ദ്രവാര്‍ത്താ വിനിമയമന്ത്രാലയം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.

സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേക്ക് 24 ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

എന്നാല്‍ സനല്‍കുമാര്‍ ശശിധരന്‍റെ സെക്സി ദുര്‍ഗയും രവി ജാദവിന്‍റെ നൂഡ് എന്ന സിനിമയും മാറ്റി നിര്‍ത്തിയാണ് കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയം പട്ടിക തയ്യാറാക്കിയത്.

സിനിമകള്‍ ഒഴിവാക്കിയതിനെതിരെ ജൂറി അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം നവംബര്‍ 20 മുതല്‍ 28 വരെയാണ് രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!