KOYILANDY DIARY

The Perfect News Portal

ദേവസ്വം ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു; പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുറത്ത്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്​ പ്രസിഡന്‍റി​​​െന്‍റയും അംഗങ്ങളുടെയും കാലാവധി രണ്ടു വര്‍ഷമായി കുറക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജ.പി. സദാശിവം ഒപ്പുവെച്ചു. നിലവില്‍ മൂന്നു വര്‍ഷമുണ്ടായിരുന്ന കലാവധിയാണ്​ രണ്ടു വര്‍ഷമായി കുറക്കുന്നത്​. നിലവില്‍ പ്രസിഡന്‍റ്​ പ്രയാര്‍ ഗോപാലകൃഷ്​ണന്‍, അംഗം അജയ്​ തറയില്‍ എന്നിവരുടെ കാലാവധി രണ്ടു​ വര്‍ഷം പൂര്‍ത്തിയായിരുന്നു. ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ്​ ഇവരെ പുറത്താക്കും വിധം ഒാര്‍ഡിനന്‍സ്​ ​െകാണ്ടുവന്നത്​. വെള്ളിയാഴ്​ച ചേര്‍ന്ന അടിയന്തര ​മന്ത്രിസഭ യോഗമാണ്​ ഗവര്‍ണര്‍ക്ക്​ ശിപാര്‍ശ നല്‍കിയത്​. ഇതോടെ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും പുറത്തായി.
ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇന്നലെ സര്‍ക്കാറിനോട്​ വിശദീകരണം തേടിയിരുന്നു. എന്ത്​ അിടയന്തിര സാഹചര്യമാണ്​ ഇൗ വിഷയത്തിലെന്ന്​ ആരാഞ്ഞ ഗവര്‍ണര്‍ തീര്‍ഥാടനത്തെ ബാധിക്കി​ല്ലേയെന്നും ചോദിച്ചു​. മുമ്ബും ഇത്തരത്തില്‍ സര്‍ക്കാറുകള്‍ ഒാര്‍ഡിനന്‍സ്​ ഇറക്കിയിട്ടുണ്ടെന്നും ശബരിമല തീര്‍ഥാടന ഒരുക്കങ്ങളെ ഇത്​ ഒരുതരത്തിലും ബാധിക്കില്ലെന്നും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്​ വിദശീകരണം നല്‍കുകയും ചെയ്തു. തിങ്കളാഴ്​ചതന്നെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജ്​ഭവനിലെത്തി വിശദീകരണം നല്‍കുകയായിരുന്നു. 2007ലും 2014ലും ഇപ്രകാരം ബോര്‍ഡി​​​െന്‍റ കാലാവധി കുറച്ച തീരുമാനങ്ങളും ദേവസ്വം മന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും ദേവസ്വം മന്ത്രി ആശയവിനിമയം നടത്തിയിരുന്നു.
ശബരിമല തീര്‍ഥാടനം പടിവാതില്‍ക്കല്‍ നില്‍ക്കെ ബോര്‍ഡിനെ പിരിച്ചുവിടുന്നതില്‍ യു.ഡി.എഫും ബി.ജെ.പിയും കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഒാര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​​ ചെന്നിത്തല ഗവര്‍ണര്‍ക്ക്​ കത്തയച്ചിരുന്നു. ബി.ജെ.പി നേതാക്കള്‍ ഇൗ വിഷയത്തില്‍ ഗവര്‍ണറെ കാണുകയും ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *