പിണങ്ങിപ്പോയ ഭാര്യ അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തി: കണ്ടത് അവിശ്വസനീയമായ കാഴ്ച

ഞീഴൂര്‍: ഭര്‍ത്താവിന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യ വസ്ത്രങ്ങള്‍ കൊണ്ടുപോകാന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് അവിശ്വസനീയമായ കാഴ്ച. വീട്ടില്‍ തനിക്കു പകരം ഭര്‍ത്താവിന്റെ കാമുകി ഭരണം നടത്തുന്നതാണ് യുവതി കണ്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് പിണങ്ങിപ്പോയ ഭാര്യ അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്തിയത്. എന്നാല്‍ ആ ചെറിയ ഗ്യാപ്പില്‍ ഭര്‍ത്താവ് തനിക്ക് പകരം കാമുകിയെ വീട്ടുഭരണം ഏല്‍പിച്ചിരിക്കയാണെന്ന് ഭാര്യ തിരിച്ചറിഞ്ഞു.
ഞീഴൂര്‍ കളത്തിക്കോടാണ് ഏറെ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഭാര്യ തിരിച്ചെത്തിയ വിവരം അറിഞ്ഞ ഭര്‍ത്താവ് ഓട്ടോറിഷയില്‍ കുതിച്ചെത്തി കാമുകിയെ വീട്ടില്‍ നിന്നും കടത്തി. എന്നാല്‍ ഇരുവരേയും വെറുതെ വിടാന്‍ ഉദേശ്യമില്ലാതിരുന്ന ഭാര്യ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് പാഞ്ഞെത്തി ഭര്‍ത്താവിനെയും കാമുകിയേയും കൈയോടെ പൊക്കി. അടുത്തിടെയാണ് യുവാവ് ഒരു കട ഇട്ട് ചെറിയ ബിസിനസ് തുടങ്ങിയത്. കുറവിലങ്ങാട്ടെ ഒരു കടയില്‍ പരിചയപ്പെട്ട ജീവനക്കാരിയെ കടയില്‍ ജോലിക്ക് നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ജീവനക്കാരിക്ക് വേണ്ടി ഇയാള്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും അവിടെ തന്നെ വാടകയ്ക്ക് ഒരു വീട് സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം താമസിക്കാനും തുടങ്ങി.ഇതോടെയാണ് ഭാര്യ പിണങ്ങി വീടുവിട്ടത്.

ഭാര്യയുടെ പരാതിയില്‍ ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പോലീസ് കാമുകിയെ പറഞ്ഞയച്ചു. പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. കാമുകിയെ കല്ലറയിലുള്ള മഹിളാ മന്ദിരത്തിലാക്കുമെന്നും പോലീസ് അറിയിച്ചു.

