സി വി ധനരാജ് വധക്കേസ്: മൂന്ന് ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാര്‍
.
കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം നേതാവ് സി വി ധനരാജ് വധക്കേസില്‍ ആർഎസ്എസ് ക്രിമിനലുകളില്‍ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞുവെന്ന് കോടതി. കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 4 മുതല്‍ 20 വരെയുള്ള പ്രതികള്‍ക്ക് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി. 16 പ്രതികളെ വെറുതെ വിട്ടിരിക്കുകയാണ് കോടതി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

ഒന്നാം സാക്ഷിയുടെ മൊഴി പോലും വിശ്വാസയോഗ്യമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊലപാതകത്തിന്റെ പ്രേരണ ഉള്‍പ്പെടെ തെളിയിക്കാനായില്ല. കൊലപാതകത്തിന്റെ ഗൂഢാലോചനയോ രാഷ്ട്രീയ കൊലപാതകമാണെന്നതോ തെളിയിക്കാനായില്ല. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസ യോഗ്യമല്ലാത്തത് കൊണ്ടാണ് നാലു അഞ്ചു ആറ് പ്രതികളെ വെറുതെ വിടുന്നത്. 447, 341, 123,326,160, 302 വകുപ്പുകളാണ് കുറ്റക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

2016 ജൂലൈ 11ന് രാത്രി ആയിരുന്നു അരുംകൊല. വഴിയരികില്‍ മറഞ്ഞിരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍ സി.വി ധനരാജിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റയുടന്‍ ഓടി രക്ഷപ്പെടാന്‍ നോക്കി ധനരാജ്. എന്നാല്‍ ആക്രമികള്‍ വിട്ടില്ല. വീടിന്റെ പിന്നാമ്പുറത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്.




