KOYILANDY DIARY.COM

The Perfect News Portal

ധീര ജവാൻ സുബിനേഷന്റെ 11-ാമത് രക്തസാക്ഷിത്വ ദിനത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി

.

കൊയിലാണ്ടി: ധീര ജവാൻ സുബിനേഷന്റെ 11-ാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ചേലിയ സുബിനേഷ് സമൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സ്മൃതി മണ്ഡപത്തിൽ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ എൻ പ്രശാന്ത് പതാക ഉയർത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ പി കെ ഷാജി അനുസ്മരണ ഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിജില മാവിലാരി, സുചിത്ര, സുഗീത, രജീഷ് പുറക്കാട്ടിരി എന്നിവർ സംസാരിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ എസ് പി സി, എൻ സി സി, സ്കൗട്ട് എൻഎസ്എസ്,  വളണ്ടിയർമാരും വിദ്യാർത്ഥികളും കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് & കെയർ അംഗങ്ങളും ജനപ്രതിനിധികളും വിമുക്തഭടന്മാരും നാട്ടുകാരും പങ്കെടുത്തു. യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ജോഷി കെ എം സ്വാഗതവും പ്രസിഡണ്ട് അമിത് പി നന്ദിയും പറഞ്ഞു.

 

Share news