മൂടാടി ശ്രീ ഉരുപുണ്യകാവിൽ കർപ്പൂരാരാധനയും അയ്യപ്പഭജനയും നടന്നു
.
കൊയിലാണ്ടി: മൂടാടി ശ്രീ ഉരുപുണ്യകാവിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കർപ്പൂരാരാധനയും അയ്യപ്പഭജനയും നടന്നു. ക്ഷേത്രാങ്കണത്തിൽ നടന്ന കർപ്പൂരാരാധനക്ക് പൊയിൽക്കാവ് കണ്ണൻ ഗുരുസ്വാമി മുഖ്യകാർമ്മികത്വം വഹിച്ചു. മണ്ഡലകാല വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ നിരവധി അയ്യപ്പഭക്തന്മാരും പ്രദേശവാസികളായ ഭക്തജനങ്ങളും പങ്കെടുത്തു.

ഭക്തിസാന്ദ്രമായ അയ്യപ്പഭജനയ്ക്ക് ശേഷം നടന്ന കർപ്പൂരാരാധനയിൽ ഭക്തർ ദീപങ്ങൾ തെളിയിച്ച് പ്രാർത്ഥിച്ചു. ചടങ്ങുകൾക്ക് ശേഷം എല്ലാ ഭക്തജനങ്ങൾക്കുമായി പ്രസാദ ഭിക്ഷയും ഒരുക്കിയിരുന്നു.



