KOYILANDY DIARY.COM

The Perfect News Portal

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: കേരളത്തിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

.

തിരുവനന്തപുരം: തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായി നവംബർ 13ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും, നവംബർ 14ഓടെ ശക്തി കൂടിയ ന്യൂനമർദ്ദമായും, നവംബർ 15-ഓടെ അതേ മേഖലയിൽ തീവ്രന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

 

Share news