KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

.

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ദൃശ്യഭംഗിക്ക് തന്റേതായ കൈയൊപ്പ് പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഷാജി കുമാറിന്റെ വിയോഗത്തിൽ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി.

 

പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ ശിഷ്യനായാണ് ഷാജി കുമാർ സിനിമാ ജീവിതം ആരംഭിച്ചത്. തുടക്കത്തിൽ നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. പിന്നീട് സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ ഷാജി കുമാർ മലയാളത്തിലെ വൈവിധ്യമാർന്ന സിനിമകളുടെ ദൃശ്യാവിഷ്കാരത്തിൽ നിർണായക പങ്കുവഹിച്ചു.

Share news