കൊയിലാണ്ടി നഗരസഭ 27-ാം വാര്‍ഡിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കണം
കൊയിലാണ്ടി: ഭാരതീയ ജനതാ പാർട്ടിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 27-ാം വാർഡിലെ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായ കണയങ്കോട് മൈത്രി റോഡിന്റെയും, വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത കോറോത്ത് ഏച്ചിപിലാക്കൂൽ റോഡിൻ്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി 27-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈത്രീ റോഡ് ഭാരത് ഗ്യാസ് ഗോഡൗണിനു സമീപം സായാഹ്ന ധർണ്ണാ സമരം നടത്തി.
.

.
ധർണ്ണ ബി ജെ പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ. കെ. വൈശാഖ് ഉദ്ഘാടനം ചെയതു, ബുത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ. ചോയിക്കുട്ടി അധ്യക്ഷനായി. ടി.കെ.ബാലൻ, മണ്ഡലം ട്രഷറർ ഒ, മാധവൻ, ടി.കെ.പ്രേമൻ, ദിനേശൻ, വി.വി. ബൈജു, കെ.എം സുനിൽ എന്നിവര്‍ സംസാരിച്ചു.



