KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് അത്താണിക്കലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം

.
കോഴിക്കോട്: കോഴിക്കോട് അത്താണിക്കൽ, കോയ റോഡിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും റോയൽ എൻഫീൽഡ് ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ബുള്ളറ്റിന്റെ രജിസ്ട്രേഷൻ നമ്പർ KL 56 V 1734 ആണ്. ബൈക്കിനെക്കുറിച്ചോ യാത്രികനെക്കുറിച്ചോ അറിയാവുന്നവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു.
Share news