KOYILANDY DIARY.COM

The Perfect News Portal

പൃഥ്വിക് ന്‍റെ കണ്ണുകൾ ഇനിയും പ്രകാശിക്കും

കൊയിലാണ്ടി: അകാലത്തില്‍ പൊലിഞ്ഞ പൃഥ്വിക് ന്‍റെ കണ്ണുകൾ ഇനിയും പ്രകാശിക്കും. മുചുകുന്ന് പുത്തൂകണ്ടി പുറായിൽ ഗിരിഷിൻ്റയും, കുസമയുടെയും മകൻ പൃഥ്വിക് മസ്കുലർ അസ്ട്രോഫി എന്ന ജനിതകരോഗം ബാധിച്ച് അരക്ക് താഴെ തളർന്ന നിലയിലായിരുന്നു. 7-ാം ക്ലാസ് വരെ മുചുകുന്ന് നോർത്ത് യു.പി. സകൂളിലും പിന്നിട് കൊയിലാണ്ടി Gvhsലും വീൽചെയറിലെത്ത് പഠിക്കുകയായിരുന്നു. നന്നായി പഠിക്കുകയും പാടുകയും ചെയ്തിരുന്ന പ്രിത്വികിൻ്റെ സ്വന്തം താല്പര്യപ്രകാരമാണ് തൻ്റെ കണ്ണുകൾ ദാനം ചെയ്തത്.
.
.
മെഡിക്കൽ കോളേജിലെ നേത്രബാങ്കിലെ ഡോക്ടർമാർ മുചുകുന്നിലെ പ്രിത്വികിൻ്റ വീട്ടിൽ വന്നു കണ്ണുകൾ ഏറ്റെടുക്കുകയായിരുന്നു. കാര്യമായ പ്രശ്നങ്ങൾ ഒന്നു മില്ലാതിരുന്ന പ്രിത്വിക് വളരെ പെട്ടന്നാണ് അസുഖ ബാധിതനായത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വന്നതായിരുന്നു. ശാരീരിക അവശതകൾക്കിടയിലും തൻ്റെ അവയവം ദാനം ചെയ്യാൻ തയ്യാറായ പൃഥ്വിക് എല്ലാവർക്കും മാതൃകയാണ്.
Share news