KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കേരളോത്സവം: 2026 കായിക മത്സരങ്ങൾ മാറ്റിവെച്ചു

.
കൊയിലാണ്ടി നഗരസഭ കേരളോത്സവത്തിൻ്റെ കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചതായി നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ അറിയിച്ചു. ഒക്ടോബർ 30, 31 നവംബർ 1, 2 തീയതികളിൽ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ തീരുമാനിച്ചിരുന്ന മത്സരങ്ങൾ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് കാരണം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മാറ്റിവെച്ചത്.
.
.
മാറ്റിവെച്ച മത്സരങ്ങൾ 2026 നവംബർ 12, 13, 14, 15 തീയതികളിൽ നടക്കുമെന്നും ചെയർപേഴസൺ യു.കെ ചന്ദ്രൻ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷകളും മാനുവലായി സമർപ്പിക്കുന്ന അപേക്ഷകളും സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നവംബർ 5 വരെ നീട്ടിയിട്ടുണ്ട്.
.
.
അതേസമയം, മുൻപ് നിശ്ചയിച്ച പ്രകാരം കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ നവംബർ 7, 8 തീയതികളിൽ കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ വെച്ച് നടത്തുന്നതാണ്. എല്ലാ മത്സരാർഥികളും പുതുക്കിയ തീയതികൾ ശ്രദ്ധിച്ച് നിശ്ചിത സമയത്തിനകം അപേക്ഷകൾ സമർപ്പിക്കണമെന്നും കേരളോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിക്കണമെന്നും ചെയർമാൻ അറിയിച്ചു.
Share news