പേരാമ്പ്ര പഞ്ചായത്തിലെ മരക്കാടി തോട്ടിൽ വെള്ളം ചുവപ്പ് നിറമായി മാറി. ജനങ്ങൾ ആശങ്കയിൽ
.
കൊയിലാണ്ടി: പേരാമ്പ്ര പഞ്ചായത്തിലെ മരക്കാടി തോട്ടിൽ വെള്ളം ചുവപ്പ് നിറമായി മാറിയതോടെ ജനങ്ങൾ ആശങ്കയിലായിരിക്കുകയാണ്. ഇന്ന് രാവിലെയാണ് തോട്ടിലെ കുത്തി ഒഴുകുന്ന വെളളത്തിൻ്റെ നിറം കടും ചുവപ്പ് കലർന്നതായി കാണപ്പെട്ടത്. പ്രകൃതിയിലെ എന്തെങ്കിലും പ്രതിഭാസമാണോ എന്നും അല്ലെങ്കിൽ മറ്റു ഫാക്ടറികളിൽ നിന്നുള്ള കെമിക്കലുകൾ തോട്ടിലേക്ക് ഒഴുക്കിവിട്ടതാണോ എന്നും സംശയിക്കുന്നുണ്ട്. മുമ്പ് ഇത്തരത്തിൽ കറുപ്പ് കലർന്ന വെളളം ഒഴുകിയ സമയത്ത് മീനുകളും പാമ്പുകളും ചത്ത് പൊന്തിയിരുന്നു. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.


അടിയന്തരമായി ആരോഗ്യവകുപ്പും മലിനീകരണ നിയന്ത്രണ വകുപ്പും പരിശോധന നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സമീപത്തുള്ള നൂറുകണക്കിനു വീടുകളിലെ കിണറുകളിൽ വിഷാംശം അടങ്ങിയ മലിനജലം കലരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.




