KOYILANDY DIARY.COM

The Perfect News Portal

നന്തി മേൽപാലത്തിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്

.

കൊയിലാണ്ടി: നന്തി മേൽപാലത്തിലുണ്ടായ അപകടത്തില്‍ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന 2 യുവാക്കള്‍ക്ക് പരിക്ക്. നാരങ്ങോളി കുളത്തിന് സമീപമുള്ള മനൂഫ്, ഷിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്. യുവാക്കളെ ഇടിച്ചിട്ടശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു, പരിക്കേറ്റവരെ നന്തി സഹാനി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഒരാളെ കോഴിക്കോട്  മെഡിക്കല്‍ കോളേജിലേക്കും മറ്റൊരാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.

Share news