KOYILANDY DIARY.COM

The Perfect News Portal

കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാൻ മികച്ച ഗ്രൗണ്ടുകൾ ഒരുക്കും: മന്ത്രി ഒ.ജെ. ജനീഷ്

.
കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി കൊടുവള്ളി നിയോജക മണ്ഡലത്തിൽ മികച്ച ഗ്രൗണ്ടുകൾ ഒരുക്കുമെന്ന് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. കൊടുവള്ളി നിയോജക മണ്ഡലത്തിലെ എൻ. എം. എം. എസ് പരിശീലന പദ്ധതി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എൻ.എം.എസ് ചാറ്റ്‌ബോട്ട് ലോഞ്ചിങ് മന്ത്രിയും പി.കെ ഫിറോസ് എംഎൽഎയും ചേർന്ന് നിർവഹിച്ചു.
വിദ്യാർത്ഥികളുടെ മികച്ച ഭാവിക്കായി മണ്ഡലത്തിൽ എംഎൽഎ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഠനത്തോടൊപ്പം കുട്ടികളിൽ കായിക താൽപര്യം വളർത്തുന്നതിനും അവരുടെ കായികശേഷി മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. 
ചടങ്ങിൽ പി.കെ ഫിറോസ് എംഎൽഎ അധ്യക്ഷത വഹിച്ചു. എസ്. എസ്. കെ ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ നിസാർ ചേലേരി ആമുഖ പ്രഭാഷണം  നടത്തി. ജില്ലാ പ്രിൻസിപ്പൽ ഡയറ്റ് ഡോ. അബ്ദുൾ നാസർ പദ്ധതി വിശദീകരിച്ചു. എൻ. എം. എം. എസ്. പരീക്ഷാ പരിശീലനം കാര്യക്ഷമമാക്കുന്നതിനും വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി എം. ജെ. എച്ച്. എസ്. എസ് സ്കൂളിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച സ്റ്റുഡന്റ് പോർട്ടൽ മന്ത്രി സ്വിച്ച് ഓൺ ചെയ്‌തു.
സ്റ്റുഡന്റ് പോർട്ടൽ നിർമ്മിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
എൻ.എം.എം.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന ക്ലാസും സംഘടിപ്പിച്ചു. എൻ.എം.എം.എസ് ഫാക്കൽറ്റികളായ സി.എസ് അഞ്ജു, മുഹ്സിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ, കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ കെ. കെ. എ. ഖാദർ, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എൻ. സി. ഉസ്സയിൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗം മുഹമ്മദൻസ്, മടവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് സഫിയ മുഹമ്മദ്‌, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈർ മാസ്റ്റർ, നരിക്കുനി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് സി. പി. ലൈല, താമരശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് റസീന സിയ്യാലി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചർ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ആമിന മുഹമ്മദ്‌, മടവൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പി. ഗിരീഷ് കുമാർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ഉനൈസത്ത്, നരിക്കുനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൗഹർ പൂമംഗലം, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ. ഗംഗാധരൻ, താമരശ്ശേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് പ്രേംജി ജെയിംസ്, ഗ്രാമപഞ്ചായത്ത്‌ അംഗം സോശാമ സുർജിത്ത്, ബി.പി.സി നൗഫൽ (കൊടുവള്ളി ബി.ആർ.സി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻ. എം. എം. എസ്). എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക പരീക്ഷയിലൂടെ അർഹരായവരെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള പഠനകാലയളവിൽ സ്കോളർഷിപ്പ് ലഭിക്കും.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം ഉപേക്ഷിക്കുന്നത് തടയുക, പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക, തുടർപഠനത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. വിദ്യാർത്ഥികൾക്ക് പഠനച്ചെലവുകൾ ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പഠനം തുടരാനും ഈ പദ്ധതി സഹായകരമാണ്.
Share news