കോഴിക്കോട് ദേശീയ സെമിനാർ സംഘടിപ്പിക്കും
.
കോഴിക്കോട്: പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ വേട്ടയെ തുറന്നുകാണിച്ചുള്ള ദേശീയ സെമിനാർ കോഴിക്കോട്ട് സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മുതലക്കുളം മൈതാനിയിലാണ് സെമിനാർ. കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എഴുത്തുകാരൻ പ്രബീർ പുർകായസ്ഥ എന്നിവർ പങ്കെടുക്കും.




