KOYILANDY DIARY.COM

The Perfect News Portal

ചിറ്റേടത്ത് മുഹമ്മദ്‌ കോയയുടെ 23-ാം ചരമ വാർഷികം ആചരിച്ചു

.
ചേമഞ്ചേരി: കാപ്പാട് പ്രദേശത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം കാഴ്ചവെച്ച ചിറ്റേടത്ത് മുഹമ്മദ്‌ കോയയുടെ 23-ാം ചരമ വാർഷികം കാപ്പാട് വിപുലമായി ആചരിച്ചു. കാലത്ത് പ്രഭാത ഭേരി പതാക ഉയർത്തൽ അനുസ്മരണ പ്രഭാഷണം നടത്തി. വൈകുന്നേരം കാപ്പാട് ടൗണിൽ നടന്ന അനുസ്മരണ പൊതുയോഗം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. വി പി രാജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
.
.
കേരള പി എസ് സി  നടത്തിയ ഹൈസ്കൂൾ ടീച്ചർ (മാതമറ്റിക്സ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിഷ ഷഫാനയെ അനുമോദിച്ചു. സി പി ഐ എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം  കെ കെ മുഹമ്മദ്‌, ലോക്കൽ സെക്രട്ടറി എം നൗഫൽ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം എം സുരേഷ് സ്വാഗതവും ലോക്കൽ കമ്മിറ്റി മെമ്പർ ഷിബിൽ രാജ് നന്ദിയും പറഞ്ഞു.
Share news