KOYILANDY DIARY.COM

The Perfect News Portal

യുപിഐ ഇടപാടുകൾക്ക് കമ്മീഷൻ ചുമത്താനുള്ള തീരുമാനം  പിൻവലിക്കണം: വ്യാപാരി വ്യവസായി സമിതി നമ്പ്രത്ത്‌കര യൂണിറ്റ്

.
കൊയിലാണ്ടി: യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം കമ്മീഷൻ ചുമത്താനുള്ള തീരുമാനം  പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നമ്പ്രത്ത്‌കര യൂണിറ്റ് സമ്മേളനം കേന്ദ്ര ഗവൺമെൻ്റിനോടാവശ്യപ്പെട്ടു. 2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം മർച്ചൻ്റ് ഡിസ്കൗണ്ട് നിരക്ക് ബാധകമാക്കാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹവും വഞ്ചനാപരവുമാണെന്ന് സമ്മേളനം വിലയിരുത്തി. സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ ജോ: സെക്രട്ടറി പി ആർ രഘുത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡണ്ട് വി പി ശങ്കരൻ അധ്യക്ഷത വഹിച്ചു.
ഏരിയാ പ്രസിഡണ്ട് സി കെ മനോജ്, സെക്രട്ടറി പി എം വിനോദ്, കെ വി ശാരിക എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി സന്തോഷ്‌ (പ്രസിഡണ്ട്), കെ വി ശാരിക (സെക്രട്ടറി), ദിനേശൻ പൂക്കോത്ത്‌ (ജോ: സെക്രട്ടറി), എൻ കെ പദ്മനാഭൻ (വൈ: പ്രസിഡണ്ട്), ടി എം ഹംസ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞടുത്തു.
Share news