KOYILANDY DIARY.COM

The Perfect News Portal

ലോഡ് ഷെഡ്ഡിങ്: മൂടാടി കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി സിപിഐ

.
മൂടാടി: കേരളത്തിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി കേരള ജനതയെ ബുദ്ധിമുട്ടിക്കുന്ന യുഡിഎഫ് സർക്കാറിന്റെ നയങ്ങൾക്കെതിരെ സിപിഐ മൂടാടി കെഎസ്ഇബി ഓഫീസ് മാർച്ചും ധർണയും നടത്തി. മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ, എൻ ശ്രീധരൻ, പി കെ വിശ്വനാഥൻ, കെ. ശശിധരൻ എൻവിഎം സത്യൻ എന്നിവർ സംസാരിച്ചു.
മാർച്ചിന് സന്തോഷ് കുന്നുമ്മൽ, കെ എം ശോഭ, വിശ്വൻ ചെല്ലട്ടംകണ്ടി, എൻ കെ വിജയഭാരതി, പി വി രാജൻ, കെ. ചിന്നൻ നായർ എന്നിവർ നേതൃത്വം നൽകി.
Share news