KOYILANDY DIARY.COM

The Perfect News Portal

കാർബൺ ന്യൂട്രൽ ഭവനം: ബാബു പറമ്പത്തിന് ശുചിത്വ മിഷന്റെ അനുമോദനം 

.
കോഴിക്കോട് ജില്ലയിലെ ആദ്യ കാർബൺ ന്യൂട്രൽ ഭവനമായി വേങ്ങരിയിലെ ‘മേട’ ഭവനം അംഗീകരിക്കപ്പെട്ടതിൽ ഉടമയായ ബാബു പറമ്പത്തിന് ജില്ലാ ശുചിത്വ മിഷന്റെ അനുമോദനം. സി.ഡബ്ല്യു.ആർ.ഡി.എം ലെ ഡോ. ശ്രുതിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ‘മേട’യെ കാർബൺ ന്യൂട്രൽ ഭവനമായി പ്രഖ്യാപിച്ചത്. കോഴിക്കോട് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി ബാബു പറമ്പത്തിന് ഉപഹാരം നൽകി.
.
ശാസ്ത്രീയ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിലും വിവിധ മാലിന്യസംസ്‌കരണ ക്യാമ്പയിനുകളിലും സജീവമായി ഇടപെടുന്ന വ്യക്തിയാണ് ബാബു പറമ്പത്ത്. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ജീവിതരീതികൾക്കും മാതൃകയാകുന്ന പ്രവർത്തനമാണ് ‘മേട’യിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ജി വി പ്രമോദ്, എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ പി എസ് സുബിൻ, ഇ.ടി. രാകേഷ്, സി.കെ. സരിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Share news