നമ്പ്രത്ത്കര യു.പി സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി “കൂടെയുണ്ട്” ക്ലാസ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി സ്കൂളിൽ രക്ഷിതാക്കൾക്ക് വേണ്ടി “കൂടെയുണ്ട്” ക്ലാസ് സംഘടിപ്പിച്ചു. മേലടി മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രശസ്ത നാടകനടനുമായ ശ്രീ വിനു കുറുവങ്ങാട് ക്ലാസിന് നേതൃത്വം നൽകി. ആധുനിക സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും, രക്ഷിതാക്കളുടെ ഇടപെടലുകൾ എങ്ങനെയാവണം എന്നതിനെപ്പറ്റിയുമെല്ലാം അദ്ദേഹം സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് രഞ്ജിത് നിഹാര അധ്യക്ഷനായി,
.

.
എം പി ടി എ പ്രസിഡന്റ് കാവ്യ, പിടിഎ എക്സിക്യൂട്ടിവ് അംഗം വിജയൻ, സ്റ്റാഫ് സെക്രട്ടറി സൗമിനി പി എം എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സുഗന്ധി ടി .പി സ്വാഗതവും, സ്കൂൾ ജാഗ്രത സമിതി കൺവീനർ വി. വിവേക് നന്ദിയും പറഞ്ഞു.



