കനിവ് സ്നേഹതീരത്തിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം സെപ്റ്റംബർ 13ന്
.
കാപ്പാട്: കഴിഞ്ഞ 14 വർഷമായി ആശ്രയമറ്റവർക്കും രോഗബാധിതരും വയോജനങ്ങളുമായ നിരാലംബ സഹജീവികൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കുന്ന കാപ്പാട് കനിവ് സ്നേഹതീരം റിഹാബിലിറ്റേഷൻ സെന്ററിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. കോഴിക്കോട് ജില്ലയിലെ കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മലബാർ ഗോൾഡ് ചെയർമാൻ ജനാബ് എം.പി. അഹമ്മദ് സാഹിബ് നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
.

.
ചടങ്ങിൽ പാരിസൺസ് ഗ്രൂപ്പ് എം.ഡി. എൻ.കെ. മുഹമ്മദലി സാഹിബ് വയോജന പാർക്കിന്റെ പ്രഖ്യാപനം നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ. പ്രവീൺ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, എഡിജിപി മുഹമ്മദ് ഷാഫി, പി.കെ.കെ. ബാവ, എ.കെ. മണി, ഖാസി മുഹമ്മദ് നൂറുദ്ദീൻ ഹൈത്തമി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
വയോജന പരിചരണവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 2 മണിക്ക് പ്രത്യേക സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ അണിനിരക്കും. ചടങ്ങിന് ശേഷം ഗാനവിരുന്നും അരങ്ങേറും. സ്വാഗതസംഘം ഭാരവാഹികളായ ഡോ. അബൂബക്കർ കാപ്പാട്, ഇല്യാസ് പി, ബഷീർ പി, മുനീർ പി കെ, അബ്ദുൽ അസീസ് പി തുടങ്ങിയവർ സംബന്ധിച്ചു.



