KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വർധിച്ചു: പവന് 1,13,920 രൂപ

.

സ്വർണവില വർധിച്ചു. 880 രൂപ കൂടി പവന് 1,13,920 രൂപയായി. ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,240 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 4,434 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലെ ഇടിവിന് കാരണമായത്.

Share news