KOYILANDY DIARY.COM

The Perfect News Portal

പെൻഷൻ മുടങ്ങി: പ്രതിഷേധവുമായി പ്രവാസികളുടെ ഉജ്വല മാർച്ച്‌

.

കോഴിക്കോട്‌: യുഡിഎഫ്‌ അധികാരമേറ്റ്‌ മാസങ്ങൾക്കകം പ്രവാസി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച്‌ പ്രവാസികളുടെ ഉജ്വല മാർച്ച്‌. പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്‌ കേരള പ്രവാസി സംഘം നേതൃത്വത്തിലായിരുന്നു സമരം. കോഴിക്കോട് ലിങ്ക്‌ റോഡിലെ പ്രവാസി ക്ഷേമനിധി ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ കാസർകോട്‌, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽ നിന്നുള്ള പ്രവാസികൾ അണിനിരന്നു. പ്രവാസിസംഘം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടാംപള്ളി ഉദ്‌ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ. സജീവ്കുമാർ അധ്യക്ഷത വഹിച്ചു.

 

വയനാട് ജില്ലാ സെക്രട്ടറി സരുൺ മാണി, കാസർകോട് ജില്ലാ സെക്രട്ടറി പി ചന്ദ്രൻ, പ്രവാസി ജനത സംസ്ഥാന ജനറൽ സെക്രട്ടറി കബീർ സലാല, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സലീം മണാട്ട്, എം സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി സി വി ഇക്ബാൽ സ്വാഗതവും മഞ്ഞക്കുളം നാരായണൻ നന്ദിയും പറഞ്ഞു.

 

 

Share news
error: Content is protected !!