അരിയിലെ തൂക്കകുറവ് സ്റ്റോക്ക് എടുക്കില്ലെന്ന് റേഷൻ വ്യാപാരികൾ
.
കൊയിലാണ്ടി: അരിയിലെ തൂക്കകുറവ് കാരണം സ്റ്റോക്ക് എടുക്കില്ലെന്ന് കൊയിലാണ്ടി താലൂക്കിലെ റേഷൻ വ്യാപാരികൾ. കരിവണ്ണൂർ എൻ എഫ് എസ് എ ഗോഡൗണിൽ നിന്നാണ് ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനായി എത്തിക്കുന്നത്. അവിടെനിന്ന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിച്ച ശേഷം തൂക്കം റേഷൻ വ്യാപാരികളെ ബോധ്യപ്പെടുത്തുന്നില്ലെന്ന് റേഷൻ വ്യാപാരികൾ. ഹൈക്കോടതി വിധിയും സംസ്ഥാന സർക്കാർ ഉത്തരവ് ഉണ്ടായിട്ടുപോലും റേഷൻ കടകളിൽ റേഷൻ സാധനങ്ങൾ തൂക്കിയിറക്കാൻ റേഷൻ വ്യാപാരികൾ ആവശ്യപ്പെടുമ്പോൾ തൊഴിലാളികൾ ഭീഷണിപ്പെടുത്തുകയാണ് പതിവ്.
.

.
ഇതിന്റെ ഫലമായി റേഷൻ വ്യാപാരികൾ കടുത്ത മാനസിക പ്രയാസവും സാമ്പത്തിക നഷ്ടവും അനുഭവപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിലവിൽ അട്ടിമറി, കയറ്റിറക്ക് എന്നിവയ്ക്ക് ഗവ. കൂലി അനുവദിച്ചിട്ടുണ്ട്. എന്നിട്ടും തൊഴിലാളികൾ കടകളിൽ ഭക്ഷ്യധാന്യങ്ങൾ തൂക്കി നൽകാത്തത് . പ്രതിഷേധാർഹമാണ്. ഇതെ തുടർന്ന് ഈ മാസം റേഷൻ വ്യാപാരികൾ അരി എടുക്കുന്നത് നിർത്തി സമരം ആരംഭിച്ചു. തൂക്കത്തിലെ വ്യത്യാസം കാരണം ഭീമമായ തൂക്കക്കുറവ് കൊണ്ട് നഷ്ടം വരുന്നു. റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ കൃത്യമായി തൂക്കി നൽകാൻ നിരവധി തവണ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥന്മാരോടും കരാറുകാരനോടും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല.
.

.
എൻ എഫ് എസ് എ യിൽ നിന്നും റേഷൻ കടകളിലേക്ക് വരുന്ന ഭക്ഷ്യ ധാനങ്ങളിൽ എലിക്കാഷ്ടം, പ്രാവിന്റെ തൂവൽ, മാലിന്യങ്ങൾ വാരിനിറച്ച ചാക്കുകളാണ് റേഷൻ കടകളിലേക്ക് വിതരണത്തിനെത്തുന്നതെന്നും വ്യാപാരികൾ ആരോപിച്ചു. ഇത് കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുമ്പോൾ കാർഡ് ഉടമകളിൽ നിന്നും പരാതിക്ക് ഇടവരുന്നു. ആയതുകൊണ്ട് വിതരണം ചെയ്യാതെ മാറ്റി വയ്ക്കുകയാണ്. എഫ് സി ഐൽ നിന്ന് വരുന്ന ഭക്ഷ്യധാന്യ ങ്ങൾ വിതരണ സ്ഥലമായ റേഷൻ കടകളിൽ നിന്നും മാത്രമേ സീൽ പൊട്ടിക്കാൻ പാടുള്ളൂ എന്ന് നിയമം നിലവിൽ നിലനിൽക്കുമ്പോഴാണ് വാരിനിറച്ചതും തുന്നികെട്ടിയതുമായ ഭക്ഷ്യധാന്യങ്ങൾ കടകളിലേക്ക് എത്തിക്കുന്നത്.
.

.
ഈ പോസ്റ്റ് മെഷീനിൽ ഉപയോഗിക്കുന്ന പേപ്പർ റോൾ കൃത്യമായി ലഭിക്കാത്തത് കാരണം റേഷൻ വിതരണം മുടങ്ങുന്ന അവസ്ഥയാണ് നിലവിലുണ്ട് ഈ കാര്യങ്ങൾ നടപ്പിലാക്കാത്തതുകൊണ്ട് ജൂലൈ 1 മുതൽ എൻ എഫ് എസ് എ യിൽ നിന്ന് റേഷൻ സാധനങ്ങൾ സ്റ്റോക്ക് എടുക്കുകയില്ലെ
ന്ന് റേഷൻവ്യാപരികൾ പറഞ്ഞു. യോഗത്തിൽ പി പവിത്രൻ (താലൂക്ക് പ്രസിഡന്റ്), പുതുക്കോട് രവീന്ദ്രൻ, കെ.കെ, പരീത്, വി.പി. നാരായണൻ , ശശിധരൻ മങ്കര, വി.എം ബഷീർ എന്നനിവർ പങ്കെടുത്തു.



