യോഗദിനത്തിൽ കൊയിലാണ്ടി നഗരസഭ യോഗായനം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ലോക യോഗ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ “യോഗായനം 26” സംഘടിപ്പിച്ചു. നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ സി.ടി. ബിന്ദു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.പി. സുധീഷ്, എ.സുധാകരൻ, രമ്യ പണ്ടാരക്കണ്ടി, കൗൺസിലർമാരായ സി.കെ. ജയദേവൻ, വി.രമേശൻ, തസ്‌നിയ, നിഷ ആനന്ദ്, യോഗ ഇൻസ്ട്രക്ടർ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി, മെമ്പർ സെക്രട്ടറി വി. രമിത, സി.ഡി.എസ്. അധ്യക്ഷമാരായ ആർ.കെ.മിനി, സി.പി.ഷംസീറ എന്നിവർ സംസാരിച്ചു. തുടർന്ന് യോഗ പഠിതാക്കളുടെ യോഗ ഡാൻസും സുംബ ഡാൻസും അരങ്ങേറി.



