KOYILANDY DIARY.COM

The Perfect News Portal

യുവാക്കളിലെ ഹൃദ്രോഗം; മറഞ്ഞിരിക്കുന്ന അപകടങ്ങളെ കരുതിയിരിക്കാം

.

കാലങ്ങളായി ഹൃദ്രോഗം പ്രായമായവര്‍ക്ക് സംഭവിക്കുന്ന രോഗമാണെന്നാണ് കണക്കാക്കിയിരുന്നത്. മുന്‍പ് ഒരാള്‍ക്ക് 60 വയസ് കഴിഞ്ഞു, ഉയര്‍ന്ന കൊളസ്‌ട്രോള്‍ വരുന്നു അതില്‍നിന്ന് ഹൃദ്രോഗ സാധ്യതയുണ്ടാകുന്നു. അതില്‍ അത്ഭുതപ്പെടാനില്ലായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. ഇപ്പോള്‍ ചെറുപ്പക്കാരില്‍ ഹൃദ്രോഗം പിടിമുറുക്കുകയാണ്. ജീവിതരീതി മുതല്‍ പല കാരണങ്ങള്‍ യുവാക്കളിലെ ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ട്. ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചില പഠനങ്ങള്‍ പറയുന്നത് അറിയാം.

 

പതിവായി വ്യായാമം ചെയ്യുന്ന ആളുകളില്‍ പോലും ദീര്‍ഘനേരം ഇരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആധുനിക ജോലി സംസ്‌കാരം ദീര്‍ഘനേരമുള്ള ഇരിപ്പിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. ദീര്‍ഘനേരം ഇരിക്കുന്നത് രക്തപ്രവാഹം മന്ദഗതിയിലാക്കുകയും മെറ്റബോളിസത്തെ ബാധിക്കാനും ശരീരഭാരം വര്‍ധിപ്പിക്കാനും ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കാനും കാരണമാകുന്നു.

Advertisements

 

സമയപരിധി, സാമ്പത്തിക സമ്മര്‍ദ്ദം, ജോലി സമ്മര്‍ദ്ദം ഇവയെല്ലാം ശരീരത്തെ കൂടുതല്‍ ജാഗ്രത വേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ സമ്മര്‍ദ്ദ ഹോര്‍മോണുകളെ സജീവമാക്കുന്നു. ഇത് രക്ത സമ്മര്‍ദ്ദം ഉയര്‍ത്താനും ഇടയാക്കും.

 

നമ്മുടെ നിലവിലെ ജീവിതശൈലി ഹൃദയത്തെ നിരന്തരമായ സമ്മര്‍ദ്ദത്തിന് വിധേയമാക്കുന്നു. ജോലിസ്ഥലത്ത് ദീര്‍ഘനേരം ചെലവഴിക്കുന്നത്, ഉദാസീനമായ ജീവിതശൈലി, ഉറക്കക്കുറവ്, മോശം ഭക്ഷണക്രമം, വിട്ടുമാറാത്ത സമ്മര്‍ദ്ദം, എന്നിവ രക്താതിമര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, ധമനികളുടെ വീക്കം എന്നിവയ്ക്ക് കാരണമാകും.

 

ഉറക്കുറവ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഉറങ്ങുമ്പോള്‍ ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും റിലാക്‌സ് ആകാനുള്ള അവസരം ലഭിക്കുന്നു. ഉറക്കക്കുറവ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനെയും ഗ്ലൂക്കോസ് മെറ്റബോളിസത്തേയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയേയും തടസ്സപ്പെടുത്തിയേക്കാം

Share news
error: Content is protected !!