KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ ഒന്നരലക്ഷം വിദ്യാർത്ഥികൾ എസ്‌എഫ്‌ഐ അംഗങ്ങളാകും

.

കോഴിക്കോട്‌ ജില്ലയിൽ ഇ‍ൗ അധ്യയന വർഷം ഒന്നരലക്ഷം വിദ്യാർത്ഥികൾ എസ്‌എഫ്‌ഐ അംഗങ്ങളാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മെമ്പർഷിപ് ക്യാമ്പയിന്‌ തുടക്കമായി. സംസ്ഥാനതല ഉദ്‌ഘാടനം മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫർഹാൻ കുന്നുമ്മലിലും ഖദീജ ഹിബ നാദാപുരത്തും എസ്‌ നന്ദന പേരാമ്പ്രയിലും ഉദ്‌ഘാടനം ചെയ്തു.

 

ജില്ലാ ജോ. സെക്രട്ടറിമാരായ അശ്വന്ത് ചന്ദ്ര കോഴിക്കോട് സൗത്തിലും പി സ്വരാഗ് ബാലുശേരിയിലും വൈസ് പ്രസിഡണ്ടുമാരായ വൈഷ്ണവ് രാജ് ഒഞ്ചിയത്തും അമൽജിത്ത് കക്കോടിയിലും സെക്രട്ടറിയറ്റ് അംഗങ്ങളായ ആദിഷ് കോഴിക്കോട് ടൗണിലും അനഘ് രാജ് ഫറോക്കിലും നൃദുൽ കുന്നമംഗലത്തും ആസാദ് തിരുവമ്പാടിയിലും ജിഷ്ണു കൊയിലാണ്ടിയിലും സിയാന കോഴിക്കോട് നോർത്തിലും അസിൻ ബാനു താമരശേരിയിലും ധർമാംഗദൻ പയ്യോളിയിലും മെമ്പർഷിപ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു.

Advertisements
Share news
error: Content is protected !!