KOYILANDY DIARY.COM

The Perfect News Portal

വിദ്യാഭ്യാസ പക്ഷാചരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

.
കൊയിലാണ്ടി: വിദ്യാഭ്യാസ രംഗത്ത് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കായി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംഘടനയാണ് എംഇഎസ് (മുസ്ലിം എജുക്കേഷണൽ സൊസൈറ്റി) എന്ന് കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു.കെ. ചന്ദ്രൻ പറഞ്ഞു. എംഇഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രചോദനം 2026’ പദ്ധതിയുടെ ഭാഗമായി എംഇഎസ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റി നടത്തിയ വിദ്യാഭ്യാസ പക്ഷാചരണത്തിന്റെയും ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഇഎസ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ. കുട്ടൂസ അധ്യക്ഷത വഹിച്ചു.
1964-ൽ രൂപീകൃതമായ എംഇഎസ് വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിൽ, ശ്രദ്ധേയവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ടെന്നും അതിന്റെ ഫലങ്ങളാണ് ഇന്ന് സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. കബീർ, സലാല മുനിസിപ്പൽ കൗൺസിലർ കെ. ഷമീം, പ്രൊഫ. എ.എം.പി. ഹംസ, കെ. ഫൈസൽ, ഷാനവാസ് മഹമൂദ് (പയ്യോളി), ടി.പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. എസ്.എം. റിയാസ് സ്വാഗതവും വി.പി. ബഷീർ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!