KOYILANDY DIARY.COM

The Perfect News Portal

30 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം അഗ്നി രക്ഷാ നിലയത്തിൽ നിന്നും വിരമിച്ചു

കൊയിലാണ്ടി: 30 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിൽ നിന്നും വിരമിക്കുന്ന സ്റ്റേഷൻ ഓഫീസർ വി കെ ബിജുവിന് യാത്രയയപ്പ് നൽകി. രാഷ്ട്രപതി, മുഖ്യമന്ത്രി തുടങ്ങിയവരുടെ ഫയർ സർവ്വീസ് മെഡൽ ജേതാവ് ആണ്. കോഴിക്കോട് റീജണൽ ഫയർ ഓഫീസർ ടി രജീഷ് ഉദ്ഘാടനം ചെയ്തു. പൊന്നാടയാണീച്ച് ആദരിച്ചു.
.
.
 കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടന്ന വിവിധ അഗ്നി രക്ഷാ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിയാണ് ബിജു വി.കെ. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ്. അസി: സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി ലിനീഷ് എം സ്വാഗതവും ട്രഷറർ സുജിത്ത് എസ്പി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!