KOYILANDY DIARY.COM

The Perfect News Portal

വെറ്റിലപ്പാറ മൃഗാശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുന്ന റോഡ് ഇനി പൊന്നാത്ത് ഗോവിന്ദൻ മാസ്റ്റർ റോഡ്

ചേമഞ്ചേരി ഗ്രാമ പഞ്ചയത്തിന്റെ പ്രഥമ പ്രസിഡണ്ടായിരുന്ന പൊന്നാടത്ത് ഗോവിന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം ചേമഞ്ചേരി എട്ടാം വാർഡായ വെറ്റിലപ്പാറ  മൃഗാശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡിന് ഗ്രാമപഞ്ചായത്ത് പൊന്നാത്ത് ഗോവിന്ദൻ മാസ്റ്റർ റോഡ് എന്ന് പേര് നല്കി.1964-67 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഗോവിന്ദൻ മാസ്റ്റർ മൃഗാശുപത്രി പണിയാനായി സ്വന്തം സ്ഥലം സർക്കാരിന് സൗജന്യമായി വിട്ടു നല്കുകയായിരുന്നു.
.
.
പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് സി ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 8-ാം വാർഡ് മെമ്പർ നളിനി കെ എം അധ്യക്ഷത വഹിച്ചു. ഒ. വാസുദേവൻ, വിജയൻ കണ്ണഞ്ചേരി, ഡോ. ഗോപിക, ഉണ്ണി മാടഞ്ചേരി, രഘുനാഥ്, കെ ടി രാഘവൻ, ഉണ്ണി മാധവൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!