കോഴിക്കോട്ടെ മുതിർന്ന സിപിഐഎം നേതാവ് ടി പി ദാസൻ (76) അന്തരിച്ചു. സിപിഐഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.കോഴിക്കോട് കോർപ്പറേഷൻ മുൻ മേയർ കൂടിയായിരുന്ന അദ്ദേഹം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ മുൻ പ്രസിഡണ്ടുമാണ്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.