ചെങ്ങോട്ടുകാവ് പാലം ടാറിങ്; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ വഴി തിരിച്ചുവിടും
.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പാലം ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6 മണി മുതൽ ഗതാഗത നിയന്ത്രണം. വാഹനങ്ങൾ വഴി തിരിച്ചുവിടും. കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ (ടാങ്കർ, ബസ് ഉൾപ്പെടെ) വടകര നാരായണ നഗറിൽ നിന്നും ചാനിയം കടവ് പേരാമ്പ്ര വഴി തിരിച്ചു വിടും. ചെറിയ വാഹനങ്ങൾ പയ്യോളി മേപ്പയ്യൂർ പേരാമ്പ്ര വഴി തിരിച്ചു വിടും. കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹനങ്ങളും ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി കൊയിലാണ്ടി ടൌൺ വരാതെ പോകേണ്ടതാണ്.



